Employee spits in boss’ glass of water
മുതിര്‍ന്ന ഉദ്യോഗസ്ഥയ്ക്കുള്ള ചായ കപ്പില്‍ തുപ്പിയിടുന്ന വീഡിയോ വൈറലായതോടെ പ്യൂണിന്റെ ജോലി തെറിച്ചു. ആഗ്രയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്യൂണ്‍ ആണ് പുറത്തായത്. ഇയാള്‍ക്കെതിരെ ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം പ്രഖ്യാപിച്ചു. ഓഫീസിലെ വനിതാ സിവില്‍ ജഡ്ജിനുള്ള ചായയിലാണ് വികാസ് ഗുപ്ത എന്ന പ്യൂണ്‍ തുപ്പിയിട്ടത്. ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
#Employee #Peown